ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം- ULLOOR SREE BALASUBRAMANYA SWAMI TEMPLE

ULLOOR SREE BALASUBRAMANYA SWAMI TEMPLE THIRUVANANTHAPURAM

0 194

കേരളത്തിന്റെ ഭരണതലസ്ഥാനമായ തിരുവനന്തപുരം നഗരഹൃദയത്തിൽ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം.

കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ട ശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്ക വാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗജരാജനായ ഉള്ളൂർ കാർത്തി കേയൻ ഈ ക്ഷേത്രത്തിലെ ആനയാണ്.

ഐതിഹ്യം

നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പനായിരുന്നു അന്ന് മുഖ്യപ്രതിഷ്ഠ. ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്.

ക്ഷേത്ര രൂപകല്പന

ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.

ക്ഷേത്രക്കുളം

ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യ ബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.

ശ്രീകോവിൽ

ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി,  ശിവൻ , നാഗ ദൈവങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

ആനക്കൊട്ടിലും,ഊട്ടുപുരയും

ആനയുടെ ആകാരം പോലെ വലിപ്പത്തിന്റെ ഗാംഭീര്യം അനുഭവിപ്പിക്കുന്ന പതിനാറു തൂണുകളോട് കൂടിയ ഇവിടുത്തെ ആനക്കോട്ടിൽ പുതുതായി പണികഴിപ്പിച്ചതാണ് .

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ദേശീയപാത തിരുവനന്തപുരത്ത് ഉള്ളൂരിൽ കൊച്ചുള്ളൂരിൽ ആണ് റൂട്ടിൽ ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി മുൻ വശത്തേക്ക് കുളം ചുറ്റി റോഡ് പോകുന്നു. കേശവദാസപുരത്തുനിന്നും ക്ഷേത്രതിലേക്ക് എത്താം.

Address: 140 A, Ulloor Gardens Rd, Ulloor Garden, Ulloor, Thiruvananthapuram, Kerala 695011