ഉമിനീര് ഉപയോ​ഗിച്ച്‌ ഫയലിന്റെ പേജുകള്‍ മറിക്കരുത്; പുതിയ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

0 192

 

 

ലക്നൗ: സര്‍ക്കാര്‍‌ ഓഫീസുകളില്‍ ഫയലുകളുടെയും മറ്റ് ഔദ്യോ​ഗിക രേഖകളുടെയും പേജുകള്‍ മറിക്കുന്നതിന് ഉമിനീര്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി റെയ്ബറേലിയിലെ ചീഫ് ഡവലപ്മെന്റ് ഓഫീസര്‍ (സിഡിഒ) ഉത്തരവിറക്കി. സാംക്രമിക രോ​ഗങ്ങള്‍ പകരാന്‍ ഈ ശീലം കാരണമാകുമെന്ന് സിഡിഒ അഭിഷേക് ഗോയല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ഫയലുകളുടെ പേജ് മറിക്കാന്‍ ഉദ്യോഗസ്ഥരും ജോലിക്കാരും ഉമിനീര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സാംക്രമിക രോ​ഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ശീലം ഒഴിവാക്കേണ്ടതാണ്. ഉത്തരവില്‍ പറയുന്നു.

പകര്‍ച്ചവ്യാധി / സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കുന്നതിനായി ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരോടും വാട്ടര്‍ സ്പോഞ്ചുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായും ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളില്‍ ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.