ഉംപൂണ്‍ ചുഴലിക്കാറ്റ്: ഒഡീഷയില്‍ വീട് ഇടിഞ്ഞുവീണ് രണ്ടു മരണം

0 458

ഉംപൂണ്‍ ചുഴലിക്കാറ്റ്: ഒഡീഷയില്‍ വീട് ഇടിഞ്ഞുവീണ് രണ്ടു മരണം

ഭുവനേശ്വര്‍: ഉംപൂണ്‍ ചുഴലിക്കാറ്റില്‍ വീട് ഇടിഞ്ഞുവീണ് ഒഡീഷയില്‍ രണ്ടു പേര്‍ മരിച്ചു. സത്ഭയയില്‍ ഒരു സ്ത്രീയും ഭദ്രക്കില്‍ കുഞ്ഞുമാണ് മരിച്ചത്. ഒഡീഷയില്‍ രണ്ട് പതിറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് വീശുന്നത്. വൈകിട്ട് നാലിനും അഞ്ചിനും മധ്യേ ഉംപൂണ്‍ ബംഗാള്‍ തീരത്ത് എത്തുമെന്നാണ് സൂചന. ഉംപുണ്‍ ബംഗാളിന് 95 കിലോമീറ്റര്‍ അകലെവരെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.