ഉണക്കമീനിനും കടുത്ത ക്ഷാമം

0 514

 

കണ്ണൂര്‍ : കൊറോണ വ്യാപനത്തിന്റെ ഭാഗമായി മീന്‍പിടിത്തവും നിരോധിച്ചതോടെ എങ്ങും മീന്‍ക്ഷാമം. തത്‌കാലാശ്വാസത്തിന് ഉണക്കമീന്‍ വാങ്ങാമെന്നുവെച്ചാല്‍ അതിനും പൊള്ളുന്ന വില. രണ്ടു ദിവസം കൂടി മാത്രമേ ഉണക്കമിനും വില്‍പ്പനയ്ക്കുണ്ടാവൂ. അതോടെ അതും കാലിയാവുമെന്ന് കടക്കാര്‍ പറയുന്നു.

കണ്ണൂര്‍ മാര്‍ക്കറ്റില്‍ ഉണക്ക തിരണ്ടിക്കാണ് ഏറ്റവും വലിയ വില. നേരത്ത കിലോവിന് 320 രൂപ ഉണ്ടായിരുന്ന തിരണ്ടിക്ക് ഇപ്പോള്‍ 600 രൂപയായി. സ്രാവിന് 320-ല്‍നിന്ന്‌ 420 ആയി. ഉണക്ക് അയല ഒന്നിന് 30 രൂപയായി ഉയര്‍ന്നു. നേരത്തേ 15 രൂപയായിരുന്നു.

മത്തിക്ക് കിലോവിന് 240 രൂപയുള്ളത് 320 ആയി. മുള്ളന്‍ 160-ല്‍നിന്ന് 240 ആയി. കടകള്‍ തുറന്ന ഉടനെ ആള്‍ക്കാര്‍ വാങ്ങിക്കൊണ്ടു പോകുകയാണ്.