ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു. 978000 രൂപ ചിലവഴിച്ച് 341 ഗുണഭോക്‌താക്കൾക്കാണ് ആറളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കട്ടിൽ നൽകുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സി ഡി എസ് സൂപ്രവൈസർ പി അനിത, വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ സി രാജു, ജോസ് അന്ത്യാംകുളം, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ജി സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ജോർജ് ആലാംപള്ളി, പി.ഷൈൻബാബു, ഷീബാ രവി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.