.
ഗുജറാത്തില്‍ അവിവാഹിത യുവതികളെ നഗ്നരാക്കി ആരോഗ്യ പരിശോധന
സൂറത്ത്: കോര്‍പറേഷനിലെ ക്ലര്‍ക്ക് ജോലിക്ക് ട്രെയിനിയായി തിരഞ്ഞെടുത്തവരെ നഗ്നരായി നിര്‍ത്തി ആരോഗ്യ പരിശോധന നടത്തിയത് വിവാദത്തില്‍. പരാതി ഉയര്‍ന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുനിസിപ്പല്‍ കമീഷണര്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷെന്റ കീഴിലുള്ള ആശുപത്രിയിെല ഗര്‍ഭ ശുശ്രൂഷ വാര്‍ഡിന് മുന്നിലാണ് പത്ത് യുവതികള്‍ക്ക് നഗ്നരായി നില്‍ക്കേണ്ടിവന്നത്.
ക്ഷേത്രത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ അതേ ഗുജറാത്തില്‍ തന്നെയാണ് ഈ സംഭവവും.
അവിവാഹിതരായ യുവതികള്‍ ഗര്‍ഭിണികളാണോ എന്ന് പരിശോധിച്ചതാണ് വിവാദമായത്. ഫെബ്രുവരി 20നാണ് സംഭവം. സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഹോസ്പിറ്റലിലാണ് ഇൗ കാടത്തം അരങ്ങേറിയത്. വനിത ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാരുടെ സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്.
15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മൂന്നംഗ സമിതിയെ നിയോഗിച്ചു. ജോലിക്കാവശ്യമായ ശാരീരിക ക്ഷമത ഉണ്ടോയെന്നും മൂന്നുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യമുണ്ടോ എന്നതും മാത്രമേ നിയമപരമായി ഇവര്‍ക്ക് അറിയേണ്ടതുള്ളു. ഇതിെന്റ പേരിലായിരുന്നു നഗ്നരാക്കിയുള്ള പരിശോധന.