ആദിവാസി ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും

0 1,275

കല്‍പ്പറ്റ: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും. കാട്ടിക്കുളം നാരങ്ങാകുന്ന് രാജേഷിനെയാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി (ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി) ശിക്ഷിച്ചത്. ജഡ്ജി എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.