അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുൻബർഗ്

0 315

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുൻബർഗ്

 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവർത്തക ഗ്രേറ്റ തുൻബർഗ്. പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവർ പറഞ്ഞു.ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാൽ ജോ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ജോ ബൈഡന് വോട്ട് ചെയ്യണമെന്നും ഗ്രേറ്റ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ഗ്രേറ്റയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പുച്ഛത്തോടെയാണ് ട്രംപ് കണ്ടിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഗ്രേറ്റയുടെ മുന്നറിയിപ്പുകളെ ഡോണൾഡ് ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു