ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു.. സംസ്ഥാനത്ത് ഉടന്‍ മഴ പെയ്തില്ലെങ്കില്‍ എല്ലാം തകിടം മറിയും

0 216

 

തിരുവനന്തപുരം: സംസ്ഥാനത്തിനെ പൊള്ളിച്ച്‌ അനുദിനം ചൂട് വര്‍ധിക്കുന്നു. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക.

അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളിലായി അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല. പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്.

ഇതേ രീതിയില്‍ ചൂട് വര്‍ധിച്ചുകൊണ്ടിരുന്നാല്‍ വരും ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സാഹചര്യം വഷളാക്കും. ഉഷ്ണ തരംഗത്തിലേക്കും സംസ്ഥാനത്തെ നയിച്ചേക്കും. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

Get real time updates directly on you device, subscribe now.