ഉത്രയുടെ മരണം ; കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ടവര്‍ പരിശോധനയുമായി സൈബര്‍ പൊലീസ്

0 1,031

ഉത്രയുടെ മരണം ; കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ടവര്‍ പരിശോധനയുമായി സൈബര്‍ പൊലീസ്

കൊല്ലം ∙ ഉത്രയുടെ മരണത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ടവര്‍ പരിശോധനയുമായി സൈബര്‍ പൊലീസ്. മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാണു ടവര്‍ വിവരങ്ങളെടുക്കുന്നത്.

കേസില്‍ പ്രതികളായ സൂരജിന്റെയും പാമ്ബു പിടുത്തക്കാരന്‍ സുരേഷിന്റെയും അടക്കം ഫോണുകള്‍ നിലവില്‍ പൊലീസിന്റെ കയ്യിലാണ്. മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തില്‍ പാമ്ബിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്ക് അയച്ചു. കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് നല്‍കിയത്.