ഉത്ര വധക്കേസ്; പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

0 533

ഉത്ര വധക്കേസ്; പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും. സൂരജിന്‍റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയും.
അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിലാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്ന് 11 മണിക്ക് പുനലൂര്‍വനം കോടതി ഇരുവരേയും വനംവകുപ്പിന് കൈമാറും. പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കല്‍, അടൂര്‍ പറക്കോട്ടെ വീട് , ഉത്രയുടെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടക്കും. അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക.