ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

0 239

 

ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലം ഉൾപ്പടെ സമാജ്‌വാദി പാർട്ടിയുടെ തട്ടകങ്ങളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്. ഹത്രസ് ഉൾപ്പെടുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരച്ചടിയായി മാറിയേക്കും എന്നാണ് സൂചനകൾ.
ഇന്ന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പ് സമാജ്‌വാദി പാർട്ടിക്ക് ഏറെ നിർണായകമാണ്. യാദവ വോട്ടുകൾ വിധി നിർണയിക്കുന്ന 30 മണ്ഡലങ്ങൾ ഉൾപ്പെടെ 59 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മുലായം സിംഗ് യാദവിൻ്റെ കുടുംബ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും യൂപി തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കും.
ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക. ഇതിൽ
ഇറ്റാവ, മെയ്ൻപുരി, കനൗജ്, ഫിറോസാബാദ്, ഫറൂഖാബാദ് തുടങ്ങിയ എട്ട് ജില്ലകളിലെ 30 മണ്ഡലങ്ങൾ സമാജുവാദി പാർട്ടിയുടെ ബെൽറ്റ്‌ ആയാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.

2012ൽ 30ൽ 25 സീറ്റുകളും നേടിയാണ് എസ്പി അധികാരത്തിൽ എത്തിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റുകൾ നേടി ബിജെപി എസ്പി കോട്ടകൾ പിടിച്ചെടുത്തു. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ ഉണ്ടാക്കിയ വിള്ളലായിരുന്നു ബിജെപിക്ക് ഗുണം ചെയ്തത് . പിണക്കം മാറി തിരിച്ചെത്തിയ ശിവ്പാൽ യാദവ് പ്രചാരണത്തിൽ സജീവമാണ്. ഇതോടെ യാദവ വോട്ടുകൾ ഒറ്റക്കെട്ടായി എസ്.പിക്ക് വീഴാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.