കേ​ര​ള​ത്തി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക

0 26,909

 

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക. ദ​ക്ഷി​ണ ക​ന്ന​ഡ ഡി​എം​ഒ​യാണ് പഴയ ഉത്തരവ് തിരുത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യത്. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യു​ടെ ഉ​ത്ത​ര​വ്.

ക​ര്‍​ണാ​ട​ക ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ആ​ശു​പ​ത്രി​ക​ള്‍​ക്ക് രേ​ഖാ​മൂ​ലം ന​ല്‍​കി. ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള രോ​ഗി​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച്‌ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു കേ​ര​ളം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ളൂ​രു ദേ​ശീ​യ പാ​ത അ​ട​യ്ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ചി​കി​ത്സ നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യും വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചികിത്സ നിഷേധിച്ചതെന്നാണ് ക​ര്‍​ണാ​ട​ക​യു​ടെ വാ​ദം. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല​ക്കെ​ന്നും ക​ര്‍​ണാ​ട​ക വ്യ​ക്ത​മാ​ക്കി​യ​രു​ന്നു. ക​ര്‍​ണാ​ട​ക​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.