“എന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാം”;പ്രോട്ടോക്കോൾ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വി മുരളീധരൻ
“എന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാം”;പ്രോട്ടോക്കോൾ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വി മുരളീധരൻ
പ്രോട്ടോക്കോൾ വിവാദത്തിൽ സ്വന്തം ഭാഗം വീണ്ടും വിശദീകരിച്ച് വി മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചില്ലെന്ന വാദം ആവർത്തിച്ച കേന്ദ്ര മന്ത്രി എന്താണ് പ്രോട്ടോക്കോൾ ലംഘനമെന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് തിരിച്ച് ചോദിച്ചു. ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മുരളീധരൻ പറയുന്നത്.
പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചോ എന്ന കാര്യത്തിൽ വിദേശ കാര്യ വക്താവ് മറുപടി പറഞ്ഞല്ലോ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ഉത്തരം. ബിജെപിയിലെ പടയൊരുക്കം തനിക്കെതിരെയല്ല. സിപിഎമ്മിലെ അഴിമതികൾക്കെതിരെ ആണെന്നും മുരളീധരൻ വ്യക്തമാക്കി