പാണ്ടിക്കടവ് ചാമാടി പൊയിൽ മിച്ചഭൂമി റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു

0 588

മാനന്തവാടി: ചാമാടി പൊയിൽ മിച്ചഭൂമി റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ്, ഷൈനി ജോർജ്, ജോഷി വാണാക്കുടി മുസ്തഫ പാണ്ടിക്കടവ് എന്നവരും സംസാരിച്ചു.