കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കള്‍ പിടിയിലായി.
കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കള്‍ പിടിയിലായി.
കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കള്‍ പിടിയിലായി.
തൃശൂര്‍ : കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കള്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് ഇന്നലെ ഉച്ചയോടെ തൃശൂരിലെത്തിയത്. നടുവിലാലിന് സമീപത്തുവെച്ച് സിഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞ് യാത്രയുടെ ഉദ്ദേശം തിരക്കി. ടൂറിന് പോകുകയാണെന്നായിരുന്നു മറുപടി.
കയ്യോടെ യുവാക്കളെ പിടികൂടിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് കറങ്ങാനിറങ്ങിയതിന്റെ പേരില്‍ പൊലീസ് നിയമത്തിലെ 118 (ഇ) വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പൊലീസ് കേസെടുത്തു.