വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

0 603

വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ആർടിസി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. (vadakancheri accident fitness of tourist bus will cancelled)

ബസിൻറെ ഉടമ അരുണിനെ ആർ.ടി.ഒ വിളിച്ചു വരുത്തും.അപകടത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യാത്ര പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get real time updates directly on you device, subscribe now.