വടക്കഞ്ചേരി അപകടം, ‘അസുര’ മാത്രമല്ല കെഎസ്ആര്‍ടിസിയും കരിമ്പട്ടികയില്‍; ഇതാ തെളിവുകള്‍!

0 3,313

ടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. ഈ അപകടത്തിന് കാരണമായ അസുര എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു.  എന്നാല്‍ ഈ ബസ് ഇടിച്ചുകയറിയ കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനം ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

മോട്ടോര്‍വാഹനവകുപ്പിന്‍റെ എം പരിവാഹൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസ് എംവിഡിയുടെ കരമ്പട്ടികയില്‍ ആണ് എന്ന് എംവിഡി രേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് അമിതവേഗതയ്ക്ക് ഫൈന്‍ ചുമത്തിയ ഈ ബസ് ഇതുവരെ പിഴ അടച്ചിട്ടില്ല എന്നാണ് എം പരിവാഹൻ രേഖകള്‍ വ്യക്തമാക്കുന്നത്.

Get real time updates directly on you device, subscribe now.