വെടിയുണ്ടകള്‍ കാണാതായ സംഭവം ; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0 104

വെടിയുണ്ടകള്‍ കാണാതായ സംഭവം ; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: സായുധ സേനാ ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കുന്നു . കേസുമായി ബന്ധപ്പെട്ട് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാണ്ടര്‍മാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നിലവിലെ അസിസ്റ്റന്‍റ് കമാണ്ടന്‍റ് ഷാജിമോന്‍ ഇന്‍സ്പെക്ടറായിരുന്നപ്പോള്‍ മൂവായിരത്തിലധികം തിരകള്‍ കാണാതായി എന്നാണ് വിവരാവകാശ രേഖ. എസ്‌എപി കമാണ്ടന്‍്റാണ് വിവരാവക പ്രകാരം തിരകള്‍ കാണിനില്ലെന്ന് മറുപടി നല്‍കിയത്.

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്‌ഐ റെജി ബാലചന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റെജിയെ മാര്‍ച്ച്‌ 10 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത് . എസ്‌എപി ക്യാമ്ബില്‍ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ . സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിന്‍റെ നടപടി.