പ്രതിസന്ധിക്ക് അയവില്ല: വാഹന രജിസ്ട്രേഷനുകളില്‍ ഏഴ് ശതമാനം കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വാഹന രജിസ്ട്രേഷനുകളിലും ഇടിവ്. ജനുവരിയില്‍ ഏഴ് ശതമാനം കുറവാണ് രജിസ്ട്രേഷനുകളില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുേമ്ബാഴാണ് കുറവ് കണ്ടതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
മുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയുടെ രജിസ്ട്രേഷനുകളില്‍ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ രീതി തന്നെ തുടരാനാണ് സാധ്യതയെന്ന് എഫ്.എ.ഡി.എ പ്രസിഡന്‍റ് ആശിഷ് ഹര്‍ഷരാജ് പറഞ്ഞു. ബി.എസ് 4ല്‍ നിന്ന് ബി.എസ് 6ലേക്കുള്ള മാറ്റത്തിലാണ് വാഹന വിപണി. ഇതും വില്‍പന കുറയാന്‍ കാരണമായിട്ടുണ്ട്. വാഹന വിപണിയുടെ വളര്‍ച്ചക്കായി പ്രത്യേക പാക്കജുകളൊന്നും ബജറ്റ് പ്രഖ്യാപിക്കാത്തതും തിരിച്ചടിയാവുന്നുണ്ടെന്ന് ഹര്‍ഷരാജ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ഇരുചക്ര വാഹന രജിസ്ട്രേഷനുകള്‍ 12.67 ലക്ഷമാണ്. 13.89 ലക്ഷമായിരുന്നു ജനുവരി 2019ലെ വാഹന രജിസ്ട്രേഷനുകള്‍. 8.82 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷനും കുറയുകയാണ്. 4.61 ശതമാനത്തിെന്റ കുറവ് പാസഞ്ചര്‍ വാഹനങ്ങളിലും 6.89 ശതമാനത്തിെന്റ കുറവ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനിലുമുണ്ട്.