വൈക്കം സത്യാഗ്രഹ സമ്മേളനം: പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ. മുരളീധരന് അതൃപ്തി

0 229

കോട്ടയം: കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തിലും വിവാദം. ചടങ്ങിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ. മുരളീധരൻ എംപിക്ക് അതൃപ്തി. സംഭവത്തെ തുടർന്ന് നേതൃത്വം തന്നെ അവഗണിച്ചെന്ന് മുരളീധരൻ കെ.പി.സി.സിക്ക് പരാതി നൽകി. അവഗണന തുടരുകയാണെങ്കിൽ പ്രവർത്തിക്കാനില്ലെന്നും അദ്ദേഹം പ്രസിഡൻറ് കെ. സുധാകരനെ അറിയിച്ചു. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരും അതൃപ്തിയിലാണെന്നാണ് വിവരം.