വൈക്കം മഹാദേവക്ഷേത്രം-VAIKOM MAHADEVA TEMPLE KOTTAYAM

VAIKOM MAHADEVA TEMPLE KOTTAYAM

0 165

കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്

ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.ഇവി ടുത്തെ മഹാദേവന് “അന്നദാനപ്രഭു” എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേ യറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടു നിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്ത ഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ കുംഭമാസത്തിലെ മഹാശി വരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

സ്ഥലനാമം

ഒരിക്കൽ, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാൻ ശിവൻ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടർന്ന് ഭഗവാനെ ബ്രഹ്മഹ ത്യാപാപം ബാധിച്ചു. ഇത് പരിഹരിയ്ക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാൽ, തലയോട്ടി നിറഞ്ഞാൽ അത് അപ്പോൾത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവർഷം കഴിഞ്ഞു. ഭഗവാൻ ദേവിയോ ടൊപ്പം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കു ന്നുണ്ടായിരുന്നു. എന്നാൽ, പതിവിന് വിപരീതമായി ഭഗവാൻ, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, ‘വയ്ക്കാം’ എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.

പ്രതിഷ്ഠാമൂർത്തി

തിരുവൈക്കത്തപ്പൻ (ശിവൻ)

വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു – രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം.

ഉപദേവതകൾ

ഗണപതി

ഭാരതത്തിലെ മിക്ക ക്ഷേത്രങ്ങളിലും മുഖ്യദേവനായോ ഉപദേവനായോ ഗണപതിയ്ക്ക് പ്രതിഷ്ഠകളുണ്ടാകും. ഏതൊരു ശുഭകർമ്മവും നിർവിഘ്നം പര്യവസാനിയ്ക്കാൻ ഗണപതിയെ പ്രീതിപ്പെടുത്തിക്കൊണ്ടാണ് തുടങ്ങുന്നത്. ശിവപാർവ്വതീപുത്രനായ ഗണപ തിയ്ക്ക് വൈക്കം ക്ഷേത്രത്തിൽ മൂന്നിടങ്ങളിലായി നാല് പ്രതിഷ്ഠകളുണ്ട്. ഒന്ന് നാലമ്പല ത്തിനകത്ത് പ്രധാന ശ്രീകോവിലിനോട് ചേർന്നുള്ള പ്രത്യേകം ശ്രീകോവിലിൽ. അവിടെ പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണുള്ളത് – നാലടി ഉയരം വരുന്ന വലിയ വിഗ്രഹം മഹാഗണപതിയെയും രണ്ടടി ഉയരം വരുന്ന ചെറിയ വിഗ്രഹം ബാലഗണപ തിയെയും പ്രതിനിധീകരിയ്ക്കുന്നു. കിഴക്കോട്ടാണ് രണ്ട് പ്രതിഷ്ഠകളുടെയും ദർശനം. ഇതാണ് ഏറ്റവും ആദ്യം വന്ന പ്രതിഷ്ഠകൾ.

അടുത്തത്, ബലിക്കൽപ്പുരയുടെ വടക്കുകിഴക്കുഭാഗത്തുള്ള സ്തംഭഗണപതിയാണ്. ബലിക്ക ൽപ്പുരയിൽ വടക്കുകിഴക്കായി ഗണപതിയുടെ ഒരു ശിലാവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി കാണാം. നാലടി ഉയരം വരുന്ന ഈ വിഗ്രഹം സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്: ഒരിയ്ക്കൽ വൈക്കത്തെ ജനങ്ങൾ ഒരു യക്ഷിയുടെ ഉപദ്രവം കാരണം സഹികെട്ട് വ്യാഘ്രപാദമഹർഷിയെ സമീപിച്ചു. മഹർഷി ഉടനെത്തന്നെ ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ചു. ഉടനെ പ്രത്യക്ഷപ്പെട്ട ഗണപതി, തന്റെ ഭൂതഗണങ്ങളിലൊരാളായ ത്രിശൂലിയോട് യക്ഷിയെ കൊല്ലാൻ നിർദ്ദേശം നൽകി. തുടർന്ന് ത്രിശൂലി, പേരിനെ അന്വർ ത്ഥമാക്കും വിധത്തിൽ ആയുധമായ ത്രിശൂലവുമായി വന്ന് യക്ഷിയെ മൂന്ന് കഷ്ണങ്ങളാക്കി മൂന്നുഭാഗങ്ങളിലേയ്ക്കെറിഞ്ഞു. തല ക്ഷേത്രത്തിന്റെ തെക്കേനടയിലും ഉടൽ വൈക്കത്തിന് കിഴക്കുള്ള മൂത്തേടത്തുകാവിലും കൈകാലുകൾ വൈക്കത്തിന് വടക്കുള്ള കുന്നുമ്മലും ചെന്നുവീണു. മൂന്നിടത്തും ക്ഷേത്രങ്ങളുണ്ടായി. വ്യാഘ്രപാദമഹർഷിയുടെ അഭ്യർത്ഥനപ്രകാരം ഗണപതി ബലിക്കൽപ്പുരയിൽ കുടിയിരുന്നു.

അടുത്തത് ക്ഷേത്രത്തിലെ ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിലാണ്. ശ്രീകൃഷ്ണ പ്രതിഷ്ഠയ്ക്ക് സമീപം തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ഈ ഗണപതി പ്രതിഷ്ഠ. ഈ ഉപക്ഷേത്രത്തോളം പഴക്കമേയുള്ളൂ ഈ പ്രതി ഷ്ഠയ്ക്കും. വിഘ്നേശ്വ രപ്രീതിയ്ക്കായി ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. കൂടാതെ ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.

പനച്ചിയ്ക്കൽ ഭഗവതി

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ശ്രീകോവിലില്ലാതെ ഒരു തറയിലാണ് പനച്ചിയ്ക്കൽ ഭഗവതി യുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാതെ കുടികൊള്ളുന്നതിനാൽ വനദുർഗ്ഗയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഭദ്രകാളി, യക്ഷി എന്നീ ഭാവങ്ങളും ഭഗവതിയ്ക്കുണ്ട്. ഗണപതിയുടെ ഭൂതഗണ ങ്ങളിലൊരാളായ ത്രിശൂലി കൊലപ്പെടുത്തിയ യക്ഷിയുടെ അവശിഷ്ടങ്ങളിൽ തല വന്നുവീണ ഭാഗത്താണ് ഈ പ്രതിഷ്ഠയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭഗവതിയ്ക്ക് ദിവസവും വിളക്കു വയ്പും  നിവേദ്യവുമുണ്ട്.

നാഗദൈവങ്ങൾ

പനച്ചിയ്ക്കൽ ഭഗവതിയുടെ തറയ്ക്ക് തൊട്ടുപുറകിലാണ് നാഗത്തറ. ഇവിടെ നാഗരാജാ വായി വാസുകിയും നാഗയക്ഷിയുമാണ് പ്രധാനം. കൂടാതെ വേറെയും ഒരുപാട് നാഗങ്ങളെ പ്രതിഷ്ഠി ച്ചിട്ടുണ്ട്. നാഗദൈവങ്ങൾക്ക് ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. കൂടാതെ സർപ്പം പാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും പ്രധാനമാണ്.

ആട്ടവിശേഷങ്ങൾ

വൈക്കത്തഷ്ടമി മഹോത്സവം

ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവമാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാ ണ്. തുടർന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാൽ പതിമൂന്ന് ദിവസം ഗംഭീരൻ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്ക ത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ (സുബ്രഹ്മണ്യൻ) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തി ലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാൻ വൈക്കത്തെത്തും. തുടർന്ന് ഇരുവരു ടെയും ബിംബങ്ങൾ അടുത്തുവച്ച് ശ്രീകോവിൽ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവൻ, പാർവ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തിൽ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങൾ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മാത്രമേ അറിയൂ.

പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യദർശനത്തിന് വൻ ഭക്തജനത്തിരക്കാ യിരിയ്ക്കും. അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തി നായി ഭഗവാൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ ഭക്തജന ങ്ങൾക്ക് ഗംഭീരൻ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിർബന്ധമാണത്രേ! ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ഭീകരന്മാരായ താരകാ സുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടി യോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവൻ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടു പോകുന്നു. തുടർന്ന് വലിയ കാണിയ്ക്ക. ആദ്യം വരുന്നത് കറുകയിൽ കൈമളാണ്. തുടർന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിയ്ക്കയിടുന്നു. വൈക്കത്തിനടുത്ത് താമസി യ്ക്കുന്ന ഭക്തർ, അഷ്ടമിദിവസം ക്ഷേത്രത്തിൽ വന്ന് തൊഴുതില്ലെങ്കിൽ അത് അപകടക രമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കാണിക്കയി ട്ടുകഴിഞ്ഞാൽ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ ‘കൂടിപ്പിരിയൽ’ എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകൾ വേദനാജനകമായ പല ശബ്ദങ്ങളുമുയർത്തും. വാദ്യോപകര ണങ്ങളെല്ലാം നിർത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും ശിവൻ ശ്രീകോവി ലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേർപാടോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേ ദിവസമാണ് ക്ഷേത്രത്തിൽ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.

മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമിയുടെ ഓർമ്മയ്ക്കായി 2013-ൽ ആരംഭിച്ച ‘ദക്ഷിണാമൂർത്തി സംഗീതോത്സവം’ ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയി ലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.

Address: Vazhamana Rd, Vaikom, Kerala 686141

Phone: 04829 215 812
District: Kottayam
Festivals: Vaikom Ashtami