വൈത്തിരി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി സംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകി

0 1,033

വൈത്തിരി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി സംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകി

 

വൈത്തിരി ഗ്രാമപഞ്ചായത്തിൽ 2015 മുതൽ കെട്ടിടങ്ങളുടെ ഉയരം 8 മീറ്റർ ആയും, 2019ലെ വൈത്തിരി ടൗണും തളിപ്പുഴ ടൗണും റെഡ് സോണിൽ പെടുത്തി 500 മീറ്റർ ചുറ്റളവിൽ നിർമ്മാണ നിയന്ത്രണവും ഏർപ്പെടുത്തിയ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണം സമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം വയനാട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 500 മീറ്റർ ചുറ്റളവിലെ നിർമ്മാണ നിയന്ത്രണം പൂർണമായി മാറ്റണമെന്നും കെട്ടിടങ്ങളുടെ ഉയരം മൂന്നുനില യോ അല്ലെങ്കിൽ 10 മീറ്ററോ ആക്കണമെന്നാണ് നിവേദനത്തിൽ പ്രധാനമായും നേതാക്കൾ ആവശ്യപ്പെട്ടത്.

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ്, സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ഉഷാകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഒ ദേവസി, ജോസഫ് മറ്റത്തിൽ, സലിം മേമന തുടങ്ങിയവർ നിവേദക സംഘത്തിൽ പങ്കെടുത്തു