വൈത്തിരി: ടൗണിൻെറ സമഗ്ര വികസനം ലക്ഷ്യമാക്കി വൈത്തിരിയിൽ വികസന കൂട്ടായ്മ രൂപവത്കരിച്ചു. വൈത്തിരി ടൗണിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചിത്വം സൂക്ഷിക്കുന്നതിനും കൂട്ടായ്മ ഇടപെടലുകൾ നടത്തും. ജനങ്ങളുടെ സ്വപ്നങ്ങൾ അറിയാൻ ‘വൈത്തിരി ടൗണിൻെറ സമഗ്ര വികസനം നിങ്ങളുടെ കാഴ്ചപ്പാടിൽ’ എന്ന പോസ്റ്റർ മത്സരം നടത്തുവാനും ടൗണിൻെറ വികസന നിർദേശങ്ങൾ സ്വീകരിക്കാനും വൈത്തിരിയിൽ ചേർന്ന യോഗം തീരുമാനിച്ചു. പോസ്റ്റർ ഈ മാസം 20നകം അയക്കണം. വാട്സ്ആപ് നമ്പർ 8547155791. ഭാരവാഹികൾ: എസ്. സതീഷ്‌കുമാർ (ചെയർപേഴ്സൻ), നിസാർ ദിൽവെ(ജന. കൺവീനർ), ആർ. രവിചന്ദ്രൻ (വൈ. ചെയർപേഴ്സൺ), പി.കെ. അസീസ് (കൺവീനർ) അപേക്ഷ ക്ഷണിച്ചു കൽപറ്റ: പട്ടികജാതി പട്ടികവര്‍ഗ വികസന കോർപറേഷന്‍ പട്ടികജാതിയിലെ സംരംഭകരില്‍നിന്ന് വായ്പ അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂനിറ്റുകള്‍, വനിത സ്വയംസഹായ സംഘങ്ങള്‍ എന്നിവയെയാണ് വായ്പ നല്‍കുന്നതിന് പരിഗണിക്കുക. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് എട്ടാംതരം പാസായവരുമായിരിക്കണം. പദ്ധതിയില്‍ വായ്പക്കായി പരിഗണിക്കുന്ന അര്‍ഹരായ സംരംഭകര്‍ക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനംവരെ വായ്പാ സബ്‌സിഡിയായി അനുവദിക്കും. മൊത്തം പദ്ധതി തുകയില്‍ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകര്‍ ഗുണഭോക്തൃ വിഹിതം അടക്കണം. ശേഷിക്കുന്ന തുക വായ്പ. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങള്‍ക്കും കോർപറേഷൻെറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202869. — വാക്ക് ഇന്‍ ഇൻറര്‍വ്യൂ കൽപറ്റ: സാമൂഹിക നീതി വകുപ്പിൻെറ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് വിമന്‍ ആൻഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) നിയമനത്തിനുളള കൂടിക്കാഴ്ച ഒക്‌ടോബര്‍ 13 ന് രാവിലെ 10 മുതല്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിത ഉദ്യോഗാർഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്സി/ എം.എ (സൈക്കോളജി )വേതനം: മാസം 7000 രൂപ. — കുരങ്ങ് ശല്യം: ജനങ്ങളെ രക്ഷിക്കണം മാനന്തവാടി- നഗരസഭ നാലാം വാർഡ് കല്ലിയോട്ട് കുന്ന് ഇല്ലത്ത്മൂല പ്രദേശങ്ങളിൽ കുരങ്ങുശല്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അടുത്തകാലത്തായി കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. കൃഷി നശിപ്പിക്കുന്നതും വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറി. കുരങ്ങുകളെ കൂടുവെച്ച് പിടികൂടി വനമേഖലകളിൽ വിടണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡൻറ് പാറേകൂടി വക്കച്ചൻ, ഡി.സി.സി സെക്രട്ടറി സിൽവി തോമസ് ബാബു, പുളിക്കൽ പെരുമ്പിൽ, അപ്പച്ചൻ, അൻഷാദ് മാട്ടുമ്മൽ, എം.എസ്. ഹരി, പ്രകാശൻ, ജോർജ് കുന്നത്ത്, ഷിേൻറാ എന്നിവർ സംസാരിച്ചു. — ആദിവാസി മഹിളാ സശാക്തീകരണ്‍ അപേക്ഷ ക്ഷണിച്ചു കൽപറ്റ: സംസ്ഥാന പട്ടികജാതി, വര്‍ഗ വികസന കോർപറേഷൻെറ ആഭിമുഖ്യത്തില്‍ രണ്ടു ലക്ഷം രൂപ പദ്ധതി തുകയുള്ള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ തൊഴില്‍ രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍ രഹിതരും, 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോർപറേഷൻെറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869.