ഓസ്ട്രേലിയയിലെ ഉന്നത പഠനത്തിന് 92 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കിയ കെ.ബി.മുഹമ്മദ് റാഷിദിന് വള്ളിത്തോട് മഹല്ലിന്റെ ആദരം
ഇരട്ടി: ഗവേഷണ മികവിലൂടെ ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി പഠനത്തിന് 92 ലക്ഷം രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് കരസ്ഥമാക്കിയ വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ പൂർവവിദ്യാർഥി കെ.ബി.മുഹമ്മദ് റാഷിദിനെ വള്ളിത്തോട് മഹല്ല് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു.
ബിലാൽ ജുമാമസ്ജിദ് ഖതീബ് സലീം ബാഖവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ.ബി.മുഹമ്മദ് റാഷിദിനെ വള്ളിത്തോട് മഹല്ല് പ്രസിഡണ്ട് കെ പി ആലിക്കുട്ടി ഹാജി അനുമോദിച്ചു. സ്വദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി അനുമോദന ഭാഷണം നിർവ്വഹിച്ചു. സയ്യിദ് മഹ്ബൂബ് തങ്ങൾ, എം. മുഹമ്മദ് ബഷീർ,അബ്ബാസുൽ ഹസനി,എം.പി അഫ്സൽ, യഹിയ ഫൈസി, ഹബീബ് ഫൈസി, റഷീദ് സഅദി, സിദ്ദീഖ് മൗലവി,
റസാഖ് അസ്ഹരി, ആബിദ് ദാരിമി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
റാഷിദ് വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ പന്ത്രണ്ട് വർഷത്തെമദ്റസ പഠനം പൂർത്തിയാക്കിയിട്ടുണ്ട്