വളളിയാംകാവ് ദേവീക്ഷേത്രം- VALLIYAMKAV DEVI TEMPLE IDUKKI

VALLIYAMKAV TEMPLE IDUKKI

0 146

കോട്ടയം-കുമളി ദേശീയപാതയിൽ 35-ആം മൈലിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ കിഴക്കുമാറി ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വളളിയാംകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഈ ക്ഷേത്ര സമുച്ചയം.വളരെയധികം ചരിത്രപ്രാ ധാന്യ മുളള ഒരു ക്ഷേത്രം കൂടിയാണിത്.

കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ സ്ഥലങ്ങളിൽ നിന്ന് മുണ്ടക്കയത്തിനടുത്തുളള 35-ആം മൈലിൽ വന്നതിന് ശേഷം 4 കി.മി. കുമളി റൂട്ടിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേയ്ക്ക് റബ്ബർ എസ്റ്റേറ്റ്‌ന് നടുവിലൂടെ പോകുന്ന റോഡ്‌ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ധാരാളം കെ.എസ് .ആർ.ടി.സി, ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവ്വീസ് നടത്തുന്നു. ഓട്ടോ, ജീപ്പ്, ടാക്സി മുതലായ വാഹനങ്ങളും സർവ്വീസ് നടത്താറുണ്ട്.മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും, കോട്ടയവുമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി ആണ്

ഐതിഹ്യം

ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ക്ഷേത്രമാണ് വളിയാംകാവ്. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഇപ്പോഴത്തെ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. അവിടുത്തെ ആദിവാസികൾ പാണ്ഡവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.അവിടെ നിന്ന് പോകുന്നതിന് മുമ്പായി പാണ്ഡവർ അവർ ആരാധിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹം ആദിവാസി മൂപ്പന് സമ്മാനമായി നൽകി.ഈ ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാ ഐശ്വര്യ  അനുഗ്രഹളും നിങ്ങൾക്ക് വന്നുചേരുമെന്ന് പാണ്ഡവർ പറഞ്ഞു. എന്നാൽ ആദിവാസികൾ അവരുടേതായ പ്രാകൃതരീതിയിൽ ദേവിയെ ആരാധിച്ചതുമൂലം ദേവി ഭദ്രയായി മാറി. അനന്തരം  ആ പ്രദേശം വാസയോഗ്യമല്ലാതെയായി.പിന്നീട് ദേവി ഇപ്പോഴത്തെ വളളിയംകാവ് പ്രദേശത്ത് വളളിയിലാടി വന്ന് കുടികൊണ്ടു.അങ്ങനെ ആ പ്രദേശം വളളിയടിക്കാവ് ആയി. പിന്നീട് കാലാന്തരത്തിൽ വളളിയാംകാവ് ആയി മാറുകയും ചെയ്തു.ദേവി ആടി വന്ന വളളി ഒരു ഭീകരമായ വളളിക്കെട്ടായി മാറി.ഇതിലെ അഞ്ചുമൂർത്തി സങ്കൽപ്പം പാണ്ഡവരുമായി ബന്ധപ്പെട്ടുകിടക്കുന്നു.ആദിവാസികൾ അവരുടെ ആചാരരീതിയിൽ ദേവിയെ പൂജിച്ചുവന്നു .കാര്യസാധ്യത്തിനായി പിന്നീട് ഭദ്രയേക്കൂടി ആരാധിച്ചുവന്നു.അങ്ങനെ ഭദ്രയുടെ ചെെതന്യവും ശക്തികളും വർദ്ധിച്ചുവന്നു.

പൂജകൾ

ദിവസേന എട്ട് പൂജകളാണ് ഇവിടെ ഉള്ളത്.രാവിലെ 5.00ന് പളളിയുണർത്തൽ, 5.30ന് നടതുറക്കൽ, 7.30ന് ഉഷപൂജ, 11.30ന് ഉച്ചപൂജ. വൈകിട്ട്  5.00ന് നടതുറക്കൽ, 6.30ന് ദീപാരാധന,അത്താഴ പൂജ 7.45ന് നടയടക്കൽ 8.00ന് ഗുരുതി 8.15ന്.ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് മിക്കദിവസങ്ങളിലും അനുഭവപ്പെടാറുണ്ട്.

വഴിപാടുകളും നിവേദ്യങ്ങളും

കടുംപായസം, പാൽപായസം, വറപൊടി, വെള്ള നിവേദ്യം , ത്രിമധുരം തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ.

വിശേഷ ദിവസങ്ങൾ

മീന മാസത്തിലെ അശ്വതി-ഭരണി നാളുകളിൽ തിരു ഉത്സവവും പൊങ്കാലയും ആഘോഷിക്കുന്നു.ജൂലൈ 8നാണ് പ്രതിഷ്ഠാദിനം. ചിങ്ങമാസത്തിലെ വിനായക ചതുർഥി, ദുർഗ്ഗാഷ്ടമി, എല്ലാ ആദ്യ ചൊവ്വ, വെള്ളി തുടങ്ങിയവയാണ് മറ്റ് വിശേഷദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ച്ചകളിലും ഐശ്വരിയ പൂജയും എല്ലാ ആദ്യ വെളളി ചൊവ്വ ദിവസങ്ങളിൽ നാരങ്ങാവിളക്കും നടത്തി വരുന്നു.

Address: Paloorkavu Road, Mundakayam, Kerala 686513

Phone: 094954 77809