കണ്ണൂര്‍ ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഒന്നാംഘട്ട സജ്ജീകരണം ആറു മാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ ചെമ്പന്തൊട്ടിയില്‍ സ്ഥാപിക്കുന്ന ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാംഘട്ട സജ്ജീകരണ പ്രവര്‍ത്തനം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കിറ്റ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കി. മ്യൂസിയം സജ്ജീകരണത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേരള മ്യൂസിയം മാര്‍ച്ച് 31 നകം ഡി പി ആര്‍ തയ്യാറാക്കാണമെന്നും മന്ത്രി അറിയിച്ചു. കെ സി ജോസഫ് എം എല്‍ എ ചെയര്‍മാനായ കണ്ടന്റ് ക്രിയേഷന്‍ കമ്മിറ്റി തയ്യാറാക്കിയ കരട് രേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സി ജോസഫ് എം എല്‍ എ, കണ്ടന്റ് ക്രിയേഷന്‍ കമ്മിറ്റി അംഗങ്ങളായ ഫാദര്‍ സാജന്‍ തെങ്ങുംപള്ളില്‍, എബി എന്‍ ജോസഫ്, വര്‍ഗ്ഗീസ് മാസ്റ്റര്‍, കെ സി ജോസഫ്, ജോസഫ് അട്ടാറിമാക്കന്‍, കിറ്റ്കോ പ്രതിനിധി റോജി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ ആര്‍ സോന, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ ഭൂപേഷ് എന്നിവര്‍ പങ്കെടുത്തു.