വേനല്‍ ചൂടില്‍ ഉരുകുന്ന പോലീസിന് ആശ്വാസമായി ദാഹജലം.

0 278

 

 

കണ്ണൂര്‍ നഗരത്തിലെ കടുത്ത വേനല്‍ ചൂടില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കുന്ന സംരംഭത്തിന് തുടക്കമായി. കണ്ണൂര്‍ ജില്ല പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര IPS കല്‍ടെക്സ് ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ദാഹജലം നല്കി പരിപാടിയുടെ ഉദ്ഘടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ടൌണ്‍, മേലെ ചൊവ്വ, താഴെ ചൊവ്വ, തുടങ്ങി എല്ലാ ട്രാഫിക് പോയിന്‍റ്കളിലും ഇനിമുതല്‍ ട്രാഫിക് ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ച് നല്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുന്നതായിരിക്കും. കുടിവെള്ളത്തോടപ്പം ഫ്രൂട്സ് വിതരണം ചെയ്യുന്നുണ്ട്. കണ്ണൂര്‍ ജില്ല പോലീസ് അസോസിയേഷന്‍ ആണ് കുടിവെള്ള വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കേരള പോലീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് ശ്രീ ടി ഷംസുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിക്രട്ടറി ശ്രീ രാജേഷ് കെ സ്വാഗതവും, KPOA ജില്ല സിക്രട്ടറി ശ്രീ പി രമേശന്‍, കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റിലെ SI ശ്രീ ജോണ്‍ സ്കറിയ ആശംസയും അറിയിച്ചു.