ശുഭസൂചകമായി വേനല്‍മഴയിലെ വര്‍ധന; പക്ഷ, ഏപ്രില്‍ പൊള്ളും
ശുഭസൂചകമായി വേനല്‍മഴയിലെ വര്‍ധന; പക്ഷ, ഏപ്രില്‍ പൊള്ളും
ശുഭസൂചകമായി വേനല്‍മഴയിലെ വര്‍ധന; പക്ഷ, ഏപ്രില്‍ പൊള്ളും
കൊച്ചി: സംസ്ഥാനത്ത് പൊതുവെ വേനല്‍മഴയിലുണ്ടായ വര്‍ധന കൊടുംവരള്‍ച്ച തടയുമെന്ന് പ്രതീക്ഷ. ഏപ്രിലില്‍ ചൂട് വരള്‍ച്ചയെ സ്വാധീനിക്കുമെങ്കിലും മുന്‍വര്‍ഷത്തെ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകില്ലെന്നാണ് കരുതപ്പെടുന്നത്. മേയില്‍ കൂടുതല്‍ മഴ ലഭിക്കാനും കാലവര്‍ഷം നേരത്തേ എത്താനുമുള്ള സാധ്യതയാണ് പൊതുവേ പ്രവചിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മഴ ലഭിക്കുന്നതും നല്ല സൂചനയാണ്.
29 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേനല്‍മഴയാണ് 2019 മാര്‍ച്ച് മുതല്‍ മേയ് വരെ ലഭിച്ചത്. മാര്‍ച്ചില്‍ ലഭിക്കേണ്ട 32.7 മില്ലിമീറ്റര്‍ മഴയില്‍ അന്ന് ആകെ കിട്ടിയത് 29.2 മില്ലിമീറ്റര്‍ മാത്രമായിരുന്നു. എന്നാല്‍, ഇത്തവണ ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് ശരാശരിയെക്കാള്‍ 60 ശതമാനം കൂടുതല്‍ മഴ പെയ്തു; 39.5 ശതമാനം. മണ്‍സൂണിനു തുല്യമായ രീതിയില്‍ 83 മില്ലിമീറ്റര്‍ മഴയാണ് കോന്നിയിലുണ്ടായത്.
പീരുമേട്, ഇടുക്കിയുടെ മറ്റ് ചില പ്രദേശങ്ങള്‍, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ കണക്കുകളും പ്രതീക്ഷയുടേതാ seeണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ വളരെക്കുറവാണ് ലഭിച്ചത്. ഏപ്രിലില്‍ ഈ ജില്ലകളിലെ വരള്‍ച്ചയുടെ തോത് താരതമ്യേന കൂടുതലായിരിക്കും.
വേനല്‍മഴയിലെ വര്‍ധന കൊടുംവരള്ച്ചയില്നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുമെന്നാണ് മനസ്സിലാക്കുന്നതെന്ന് കാലാവസ്ഥ ഗവേഷകനായ രാജീവ് എരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പകല്‍ ചൂട് പലയിടങ്ങളിലും വര്‍ധിക്കുകയാണ്. ഏപ്രില്‍ അവസാനിക്കുന്നതുവരെ മധ്യ-തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.