നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്താൻ പമ്പ് ആക്ഷൻ ഗണ്ണുകളുമായി വനംവകുപ്പ്

0 299

 

വന്യജീവികളെ കാട്ടിലേക്ക് മടക്കി അയക്കാൻ ഉപകരിക്കുന്ന പമ്പ് ആക്ഷൻ ഗണ്ണുകളുടെ വിതരണോദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു
നിർവ്വഹിച്ചു. അന്താരാഷ്ട്ര വനദിനാഘോഷത്തിൻ്റെ ഭാഗമായി വനം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഞ്ച് വനപാലകർ മന്ത്രിയിൽ നിന്നും തോക്കുകൾ ഏറ്റുവാങ്ങി. ബാക്കിയുള്ള 45 തോക്കുകളുടെ വിതരണം പിന്നീട് നടക്കും.

 

ആകെ 50 ട്വെൽവ് ബോർ
പമ്പ് ആക്ഷൻ ഗണ്ണുകളാണ് വനംവകുപ്പ് വാങ്ങിച്ചിട്ടുള്ളത്. പ്രത്യേകതരം ക്യാട്രിഡ്ജ് ഉപയോഗിച്ച് വെടി ഉതിർക്കുമ്പോൾ ഇതിൽ നിന്നുണ്ടാകുന്ന ശബ്ദം കേട്ട് വന്യമൃഗങ്ങൾ കാട്ടിലേക്ക് പിൻവലിയുകയാണ് ചെയ്യുക. മുഖ്യവനപാലകൻ പി.കെ. കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പി. സി. സി. എഫ്മാരായ ബെന്നിച്ചൻ തോമസ്, ഡി.കെ. വർമ്മ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദ്മാമഹന്തി, എസ്റ്റേറ്റ് ഓഫീസർ ബി.എൻ. നാഗരാജ് തുടങ്ങിയവർ സംബന്ധിച്ചു.