:വോട്ടര്‍പട്ടികയില്‍ അനിശ്ചിതത്വം തുടരുേമ്ബാഴും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായ വാര്‍ഡ് പുനര്‍നിര്‍ണയ നടപടികളുമായി തദ്ദേശവകുപ്പ് മുന്നോട്ട്. അധികവാര്ഡുകള്ക്ക് പിന്നാലെ സംവരണസീറ്റുകളുടെ എണ്ണം നിശ്ചയിച്ച് വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് 10,200 സ്ത്രീകള്‍ പുതിയ ഭരണസമിതികളിലെത്തും. പട്ടികജാതി-വര്‍ഗ സ്ത്രീ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലായാണ് ഇത്രയും പേര് തദ്ദേശ ജനപ്രതിനിധികളാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9530 സീറ്റായിരുന്നു വനിതകള്‍ക്കായി സംവരണം ചെയ്തിരുന്നത്. 940 ഗ്രാമപഞ്ചായത്തുകളിലായി 8870 വാര്‍ഡാണ് വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലിത് 8260 സീറ്റുകളായിരുന്നു.
152 ബ്ലോക്ക് പഞ്ചായത്തുകളിലായി 1153 പേരും 14 ജില്ല പഞ്ചായത്തുകളിലായി 117 സ്ത്രീകളും ജനപ്രതിനിധികളാകും. ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 19,915 വാര്ഡുകളിലേക്കാവും തെരഞ്ഞെടുപ്പ്. ഇതില്‍ ഗ്രാമപഞ്ചായത്തില്‍ 17,317 സീറ്റും ബ്ലോക്കില്‍ 2252ഉം ജില്ല പഞ്ചായത്തില്‍ 346ഉം വാര്‍ഡുകളാണ് വിജ്ഞാപനത്തിലുള്ളത്.