തിരുവനന്തപുരം: ഇരുകാലിലും തുളച്ചുകയറുന്ന വേദനയിലും ആത്മവിശ്വാസമെന്ന വേദനസംഹാരിയുടെ ചിറകിലേറി അവള് പത്താം ക്ലാസ് കടമ്ബ കടക്കാന്‍ എത്തി. പിതൃസഹോദരന് സെയ്ഫുദ്ദീെന്റ കൈകളില്‍ അവള് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിെന്റ പടികടന്നപ്പോള്‍ സമാശ്വാസത്തിെന്റ തണല്‍ വിരിച്ച് സഹപാഠികളും അധ്യാപകരും ചാരത്തണഞ്ഞു. രണ്ടു മാസം മുമ്ബുണ്ടായ അപകടത്തിെന്റ വേദന അടക്കിപ്പിടിച്ചാണ് കോട്ടണ്‍ഹില്‍ സ്കൂള്‍ വിദ്യാര്‍ഥിനി എസ്. വസീല എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ എത്തിയത്. ഇരുകാലുകളെയും തളര്‍ത്തിയ അപകടം ഒരു ദുഃസ്വപ്നം പോലെ മറന്ന് ആദ്യപരീക്ഷ എഴുതിയ അവളുടെ മുഖത്ത് ജീവിതം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം നിറഞ്ഞുകത്തി.
സ്കൂള്‍ വിട്ട് വഴുതക്കാടുനിന്ന് സ്വകാര്യ ബസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. ചവിട്ടുപടിയില്‍ കാല്വെച്ചപ്പോഴേക്കും മുന്നോെട്ടടുത്ത ബസിെന്റ കുതിപ്പില്‍ വസീല പുറത്തേക്ക് തെറിച്ചു. വീഴ്ചക്കിടെ പടിയിലെ കമ്ബിയില്‍ തൂങ്ങിയ വസീലയുടെ ഇരുകാലുകളും പിന്ചക്രത്തിലടിക്കുകയായിരുന്നു. വലതുകാലിെന്റ തുടയെല്ല് പൊട്ടിമാറുകയും ഇടതുകാലെല്ല് പൊട്ടുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വലതുകാലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്ബിയിട്ടു. ഇടതുകാലില്‍ പ്ലാസറ്ററുമിട്ടു. വേദന കൂട്ടായ കിടപ്പറയില്‍ ജീവിതമോഹങ്ങള്‍ കരിഞ്ഞ അവള്‍ക്ക് മുന്നില്‍ ആത്മവിശ്വാസമായി അധ്യാപകരെത്തി.
പാഠഭാഗങ്ങളില്‍ സംശയങ്ങള്‍ തീര്‍ത്തും വീട്ടില്‍ പ്രത്യേകം ക്ലാസ് നല്‍കിയും വസീലയെ അവര്‍ വീണ്ടും പരീക്ഷാചൂടിലെത്തിച്ചു. വേദന കുറക്കാന്‍ ഫിസിയോതെറപ്പിയും പരീക്ഷക്കുള്ള ഒരുക്കവുമായി ഒരു മാസത്തോളം. കൊച്ചുവേളി ബോട്ട് ക്ലബിന് സമീപം കരീം മന്‍സിലില്‍ ശരീഫിെന്റയും ഷംലയുടെയും മൂന്ന് പെണ്മക്കളില് രണ്ടാമത്തവളാണ് വസീല. മാതാപിതാക്കള്‍ക്കും പിതൃസഹോദരന് സെയ്ഫുദ്ദീനുമൊപ്പം കാറിലാണ് വസീല പരീക്ഷയെഴുതാന്‍ എത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങാന്‍ ക്ലാസ് മുറിക്കരികില്‍ സ്കൂള്‍ അധികൃതര്‍ വീല്‍ചെയറുമായെത്തി. ആദ്യദിവസത്തെ മലയാളം പരീക്ഷ എളുപ്പമായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് വസീല തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോട്ടണ്‍ഹില്‍ സ്കൂളില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പഠനമാണ് വസീലയുടെ ആഗ്ര