വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ കത്തികാണിച്ച് വായ്മൂടിക്കെട്ടി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതി ഒളിവില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. കത്തികാണിച്ച് വായ്മൂടിക്കെട്ടി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി