വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു

0 210

 വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.