കോളയാട് പള്ളിപ്പാലം സ്വദേശി ഷംജിത്ത് ,വായന്നൂര്‍ കണ്ണമ്പള്ളിയിലെ സുജിത്ത് എന്നിവരെമൂന്ന് കുപ്പി വ്യാജ ചാരായവുമായി ബുധനാഴ്ച വൈകിട്ടാണ് പേരാവൂര്‍പോലീസ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് വായന്നൂര്‍ മേഖലയില്‍ പേരാവൂര്‍ സി ഐ പി ബി സജീവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.പേരാവൂര്‍ എസ്.ഐ എം.വി.കൃഷ്ണന്‍, സി.പി.ഒമാരായ ജോജു, വിജേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കൂത്ത്പറമ്പ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു