വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി വയോധികൻ അറസ്റ്റിൽ

0 476

പേരാവൂർ: കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായ പൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തു.കണിച്ചാർ പഞ്ചായത്തിലെ കിഴക്കെടത്ത് ജോസഫ്(67) എന്നയാളെയാണ് പോക്‌സോ കേസിൽ കേളകം എസ്‌ഐയും സംഘവും അറസ്റ്റു ചെയ്തത്..ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം.ആദിവാസി വിദ്യാർത്ഥിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്.