തുടരുന്ന ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

0 407

അട്ടപ്പാടി: ശിശുമരണങ്ങൾ (infant ceath)തുടർക്കഥയായ അട്ടപ്പാടിയിൽ (attappady)പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ (vd satheesan)ഇന്ന് സന്ദർശനം നടത്തും. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് സന്ദർശനം.

ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം.രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും.

രാവിലെ പത്തി മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.