സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന വി ഡി സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം

0 760

തനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വപ്‌ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബർ ഇടങ്ങളിൽ ചിലർ നടത്തുന്ന പ്രചാരണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന യഥാർത്ഥ ചിത്രത്തിൽ സ്വപ്‍ന സുരേഷിന്റെ തല വെട്ടിക്കയറ്റുകയായിരുന്നു. വിഷയത്തിൽ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്നും വിഡി സതീശൻ അറിയിച്ചു.