വിദ്യാര്‍ത്ഥിയെ കാണ്മാനില്ല

0 396

 

 

തായിനേരി കുറുഞ്ഞി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തോലാട്ട് സാവിത്രിയുടെയും പി. ഹരിദാസിന്റെയും മകനും, തായിനേരി എസ്.എ.ബി.ടി.എം എച്ച്.എസ് എട്ടാംതരം വിദ്യാര്‍ത്ഥിയുമായ കൃഷ്ണദാസിനെ കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ യൂണിഫോമും ധരിച്ച് സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണദാസ് സ്‌കൂളില്‍ എത്തിച്ചേര്‍ന്നില്ലെന്ന് അധ്യാപകര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. പോകാനിടയുള്ള സ്ഥലങ്ങളും, ബന്ധു വീടുകളിലും അന്വേഷിച്ച ശേഷമാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലോ, 9846291899 എന്ന നമ്പറിലോ ബന്ധപ്പെടുക.