‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’; ആരോഗ്യമന്ത്രിക്കെതിരെ പോസ്റ്റർ

0 505

സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം തുടരുന്നു. വിഷയത്തിൽ സഭാംഗമായ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നാണ് പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.