സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥരീകരിച്ചു; കൊച്ചിയില്‍ മൂന്ന് വയസ്സുകാരിക്ക് രോഗബാധ

0 336

 

കൊച്ചി: എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

ഏഴാം തിയതിയാണ് ഇവര്‍ നാട്ടിലെത്തിയത്. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി EK 503 വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്.കുട്ടിയുടെ മാതാപിതാക്കള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.