തളിപ്പറമ്പ്: പരിയാരം പഞ്ചായത്തില്‍പ്പെടുന്ന പൊന്നുരുക്കിപ്പാറയില്‍ രണ്ടാംദിവസവും വന്‍തീപ്പിടിത്തം. ഏക്കറുകണക്കിന് പുല്‍മേടുകളും മരങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വാഹനം കടന്നുപോകാന്‍ പറ്റാത്ത ഉള്‍ക്കാടുകളിലാണ് തീപിടിച്ചത്. തളിപ്പറമ്ബില്‍നിന്നുള്ള അഗ്നിരക്ഷാസേനയുടെ ഒരുയൂണിറ്റ് സംഭവസ്ഥലത്തെത്തി. ഏറെ പ്രയാസപ്പെട്ടാണ് സംഘം വെള്ളം പമ്ബുചെയ്യാന്‍ പറ്റുന്നസ്ഥലങ്ങളിലെ തീയണച്ചത്.
എങ്കിലും സ്ഥലത്ത് തീപ്പിടിത്തഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെ ധാരാളം അക്കേഷ്യ മരങ്ങളുണ്ട്. പ്രദേശത്ത് രാത്രിയിലും പുക ഉയരുകയാണ്. അധികം ആള്‍ത്താമസമില്ലെങ്കിലും സ്ഥലത്ത് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു