കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും മികച്ച വിദ്യാലയ അവാർഡ്

0 128

 

തലശ്ശേരി: തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ മികച്ച ഹയർ സെക്കൻഡറി സ്കൂളിനുള്ള അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ഉന്നത പഠന നിലവാരം, മികച്ച അച്ചടക്കം, ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നൂതന പദ്ധതികൾ, മുഴുവൻ വിദ്യാർഥികൾക്കും കൗൺസിലിംഗ് സംവിധാനം, മികച്ച രീതിയിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ, ദത്തുഗ്രാമം- പൊതു ലൈബ്രറി തുടങ്ങിയ ജനസമ്പർക്ക പരിപാടികൾ, സാമൂഹ്യ- സാമ്പത്തിക- ആരോഗ്യ മേഖലകളിൽ സർവേയും തുടർ പ്രവർത്തനങ്ങളും, വീടുകളിലൂടെ ഉള്ള ഔഷധത്തോട്ട നിർമ്മാണം, അന്തർ ദേശീയ തലത്തിലേക്ക് ഉയർത്തപ്പെട്ട കായിക നേട്ടങ്ങൾ, ശാസ്ത്ര അവബോധം ഉയർത്തുവാൻ ഉതകുന്ന ഉതകുന്ന നൂതന പദ്ധതികൾ, കുട്ടികളിലെ സർഗ്ഗാത്മകത വളർത്തുവാൻ പര്യാപ്തമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ആണ് ഈ വിദ്യാലയത്തെ തലശ്ശേരി അതിരൂപതയുടെ മികച്ച വിദ്യാലയമായി ഉയർത്തുവാൻ സഹായിച്ചത്. പിടിഎയുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം സ്കൂൾ മാനേജർ റവ. ഫാദർ പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കര, പിടിഎ പ്രസിഡണ്ട് ജോളി മറ്റത്തിൽ മദർ പി ടി എ പ്രസിഡന്റ് സുരഭി റിജോ റവ. ഫാദർ സന്തോഷ് കെ പീറ്റർ, ജോയി വി മാത്യു, സാജൻ വട്ട മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

Get real time updates directly on you device, subscribe now.