പച്ചക്കറി കിറ്റ് വിതരണം ചെയ്തു

0 490

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

വെള്ളരിവയൽ’: സുഹ്റ യു.പി.സ്ക്കൂൾ പിടിഎ മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവയുടെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേർ ഒന്നിച്ച് സ്കൂളിൽ എത്താതിരിക്കുക എന്നത് കൊണ്ട് മുഴുവൻ കുട്ടികൾക്കും കിറ്റ് വീട്ടിലെത്തിച്ച് നൽകി.സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ ഫ മാത്യു തൈക്കൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി ജാക്വലിൻ ജോർജ് ‘, വാർഡ് മെമ്പർ ശ്രീ ജോഷി മാത്യൂ .പി ടി എ പ്രസിഡണ്ട് ശ്രീ പി.വി ഉണ്ണികൃഷ്ണൻ എന്നിവർ കിറ്റ് നൽകി ഉത്ഘാടനം നിർവ്വഹിച്ചു അധ്യാപകരായ ശ്രീ ഒ എം ബിജു’ ശ്രീമതി സോണിയ റോബർട്ട് ,ശ്രീമതി ഷൈനി സ്റ്റീഫൻ ,ശ്രീമതി. ധന്യ എ.എം.ശ്രീമതി റഷീദ ടി ,വിവേക് വിറ്റി’ രക്ഷിതാക്കളായ ശ്രീ പരമേശ്വരൻ’, ജോയി ,പ്രവീണ ..രശ്മി എന്നിവർ നേതൃത്വം നൽകി