എന്റെ പച്ചക്കറിതോട്ടം എന്ന പരിവാടിയും ആയി ksu കൊട്ടിയൂർ യൂണിറ്റ്

0 560

എന്റെ പച്ചക്കറിതോട്ടം എന്ന പരിവാടിയും ആയി ksu കൊട്ടിയൂർ യൂണിറ്റ്

കൊറോണാഭീതിയുടെ, ലോക്ക് ഡൗണിൽ നാമെല്ലാവരും വീടുകളിലിരുന്ന് ടീവി കണ്ടും, വെറുതെ ഇരുന്നും സമയം ചിലവഴിക്കുന്ന മധ്യവേനലിന്റെ ഈ ഏപ്രിലിൽ ലഭിച്ച സമയത്തെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് സ്വന്തം വീടിന്‌ സഹായമായി, നാടിന് മാതൃകയായി ‘എന്റെ പച്ചക്കറിതോട്ടം’ പരിപാടിയിൽ പങ്കാളികളായി കെ.എസ്.യു കൊട്ടിയൂർ യൂണിറ്റ് കമ്മിറ്റിയിലെ വിദ്യാർഥികൾ. വേണ്ടത്ര പച്ചക്കറികൾ ഈ ലോക്ക്ഡൗൺ കാലത്ത് ലഭിക്കാതിരിക്കുന്ന വേളയിൽ അതിന് ഒരു പരിഹാരം തേടുക എന്ന ലക്ഷ്യത്തോടെയാണ്
വിദ്യാർത്ഥികൾ  ഓരോരുത്തരും ‘എന്റെ പച്ചക്കറിതോട്ടം’ പരിപാടിയിൽ പങ്കാളികളാകുന്നത്. സ്വന്തം പറമ്പുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിലൂടെ വിഷരഹിതമായ പച്ചക്കറികൾ ജീവിതത്തിന്റെ ഭാഗമാക്കാം എന്ന സന്ദേശം പുതിയ തലമുറയ്ക്ക് പകർന്നുകൊണ്ടാണ് KSU കൊട്ടിയൂർ  യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഈ പച്ചക്കറി കൃഷിക്ക് ksu നേതാവ് റെയ്സൺ കെ ജെയിംസ്, മെൽബിൻ, ഹെവൻ ബിജു, മാർഗരെറ്റ് നമ്പുടാകം, മെൽവിൻ എന്നിവർ നേതൃത്വം നൽകി