വെളിമാനം : വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് കളപ്പുര, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, അംഗം മാര്‍ഗരറ്റ് വെട്ടിയാം കണ്ടത്തില്‍, പിടിഎ പ്രസിഡന്റ് സജി ഇടിമണ്ണിക്കല്‍, മദര്‍ പിടിഎ പ്രസിഡന്റ് മിനി ഷാജി, ജയമാത്യു, സജി ജോസഫ്, ജിമ്മി അന്തീനാട്ട്, ഷാജി പീറ്റര്‍, ജോഷി ജോണ്‍, സെബാസ്റ്റിയന് ജോര്‍ജ്ജ്, ദിയ എലന്‍ ബെന്നി, അക്സ മേരി ജോസ്, ജനീഷ് ജോണ്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഷാജി കെ. ചെറിയാന്, പ്രധാനാധ്യാപിക കുട്ടിയമ്മ ജോര്‍ജ്, അധ്യാപികമാരായ എല്‍സമ്മ ജെ. എടവൂര്‍, ഷേര്‍ളി ഫ്രാന്‍സീസ്, ആനി ജോസഫ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.