വെള്ളമൂറ്റല്‍ വ്യാപകം: നടപടി വേണമെന്ന് നാട്ടുകാര്‍

0 571

 

അഞ്ചരക്കണ്ടി: വേനല്‍ കനത്തതോടെ പുഴകളില്‍നിന്നും തോടുകളില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നത് വ്യാപകമായി.

പല സ്ഥലങ്ങളിലും നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ് ഇത്തരത്തില്‍ വെള്ളം ഊറ്റിയെടുക്കുന്നത്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കിണറുകള്‍ക്കൊരാശ്വാസമാണ് തോടുകളിലും പുഴകളിലുമുള്ള ജലനിരപ്പ്. എന്നാല്‍ ഇവിടങ്ങളില്‍ നടക്കുന്ന ജലമൂറ്റല്‍ മൂലം പരിസരത്തുള്ള നിരവധി കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്‌.

കടുത്ത വേനലിലും ആവശ്യത്തിന് വെള്ളം തങ്ങിനില്‍ക്കുന്ന മാമ്ബത്തോടിന്റെ വശങ്ങളിടിഞ്ഞും മണ്ണ് വന്നുനിറഞ്ഞും ജലനിരപ്പ് വളരെ കുറഞ്ഞ അവസ്ഥയിലാണിപ്പോള്‍.

ഈ സമയത്ത് ദിവസങ്ങളായി ജലമൂറ്റല്‍ കൂടി തുടങ്ങിയപ്പോള്‍ തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഇത് തോടിന്റെ ഇരുകരകളിലുമുള്ള കിണറുകളിലെ വെള്ളത്തിന്റെ അളവിനെ ബാധിച്ചു. കനാലുകളില്‍ നടക്കുന്ന കോണ്‍ക്രീറ്റ് പണി, റോഡുനിര്‍മാണം എന്നൊക്കെ പറഞ്ഞാണ് പഞ്ചായത്തധികൃതരുടെ അനുമതിയില്ലാതെ വെള്ളം കടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.