തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ”തലൈവി” സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ജയലളിതയുടെ 72ാം പിറന്നാളിനോട് അനുബന്ധിച്ചാണ് തിങ്കളാഴ്ച പോസ്റ്റര്‍ പുറത്തിറക്കിയത്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്.
വെള്ള സാരിയുടുത്ത് നെറ്റിയില്‍ ചുമന്ന വലിയ പൊട്ടുതൊട്ട് ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജയലളിതയുടെ ചിത്രത്തിന് സാമ്യമുള്ളതാണ് േപാസ്റ്റര്‍. കൂടാതെ മറ്റൊരു പോസ്റ്റില്‍ ജയലളിതയുടെ ഒറിജിനല്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.
ജയലളിതയുടെ ജീവിതത്തിലെ അധികം ആരും അറിയാത്ത കാര്യങ്ങളിലേക്ക് ചിത്രം വെളിച്ചം വീശാന്‍ ശ്രമിക്കുന്നുവെന്നും പോസ്റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
’തലൈവി’ ജയലളിതയുടെ സിനിമ- രാഷ്ട്രീയ ജീവിതം ചൂണ്ടിക്കാണിക്കുന്നതാണെന്ന് നേരത്തേ പുറത്തിറക്കിയ ചിത്രത്തിന്‍െറ ടീസറില്‍നിന്നും വ്യക്തമായിരുന്നു. ജയലളിതയുടെ പഴയകാല സിനിമയിലെ ഒരു നൃത്തരംഗവും രാഷ്ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവുമായിരുന്നു ടീസറില്‍.
ചിത്രം തമിഴിയിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്നാണ് വിവരം