വീണ്ടും ഭൂസമരത്തിനൊരുങ്ങി ഗോത്രമഹാസഭ

0 100

 

 

സുല്‍ത്താന്‍ബത്തേരി: ഭൂസമരം വീണ്ടും ശക്തമാക്കാനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ. മുത്തങ്ങ ഭൂസമരത്തിന്റെ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗോത്രമഹാസഭ അധ്യക്ഷന്‍ എം. ഗീതാനന്ദന്‍ ഭൂസമരം ശക്തമാക്കുന്നതിനെക്കുറിച്ച്‌ സൂചന നല്‍കിയത്.

ഇനി ഭൂമിക്കുവേണ്ടി ഗോത്രമഹാസഭ നടത്തുന്നസമരം ദേശീയതലത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം മുതല്‍ സമരം ശക്തമാക്കാനാണ് നീക്കം. വനാവകാശ, പെസ നിയമങ്ങള്‍ ശക്തമാക്കണമെന്നും രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം കുത്തകകള്‍ കൈവശംവെച്ചുപോരുന്ന അനധികൃതഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുക. ഈ റിപ്പോര്‍ട്ട് അട്ടിമറിക്കുന്ന നിലപാടാണ് സി.പി.എമ്മും, സി.പി.ഐ.യും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തകരപ്പാടിയിലെ ജോഗിസ്തൂപത്തിലെ പൂജാദികര്‍മങ്ങളിലും അനുസ്മരണത്തിലും പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ എത്തിയിരുന്നു.

Get real time updates directly on you device, subscribe now.