മാസ്കും മുഖവും മുഖ്യം! കൊവിഡ് കാലത്ത് വെറൈറ്റി മാസ്കുമായി രമേഷ് പിഷാരടി

0 642

മാസ്കും മുഖവും മുഖ്യം! കൊവിഡ് കാലത്ത് വെറൈറ്റി മാസ്കുമായി രമേഷ് പിഷാരടി

കൊവിഡ് വ്യാപിച്ചതോടെ മാസ്ക് നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറി. ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ മാസ്കുകള്‍ കിട്ടാനില്ലായിരുന്നെങ്കിലും ഇപ്പോള്‍ പലതരം മാസ്കുകളുടെ ചാകരയാണ്.എന്നാല്‍ ഒരു വെറൈറ്റി മാസ്കുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയം.

സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായിട്ടാണ് താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മാസ്ക് അണിഞ്ഞുകൊണ്ട് പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാസ്കും മുഖവും മുഖ്യം എന്ന് ക്യാപ്ഷനും കുറിച്ചിരിക്കുന്നു. എന്നാല്‍ മെഡിക്കല്‍ മാസ്ക് ഉപയോഗിക്കൂ എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കമന്റ് കുറിച്ചിരിക്കുന്നത്. കൊള്ളാം അടിപൊളി, മരണ വീട്ടില്‍ ഒന്നും വച്ചോണ്ട് പോവരുത്. ഇതുകണ്ടാല്‍ കൊവിഡ് വരെ പേടിച്ചോടും എന്നൊക്കെയുള്ള രസകരമായ കമന്റുകളും പിഷാരടിയുടെ വാളില്‍ നിറയുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പിഷാരടി. ആരാധകര്‍ക്കായി മിക്ക ദിവസങ്ങളിലും രസകരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്.